Site icon CTV Online

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയിൽനിന്നും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്.

ഇന്നലെ രാത്രി കരിപ്പൂരിൽവിമാനമിറങ്ങിയ റിയാസ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. അബുദാബിയിൽ നിന്നാണ് റിയാസ് കരിപ്പൂരിലേക്ക് വന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. റിയാസിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version