Site icon CTV Online

‘കള’യ്ക് എ സര്‍ട്ടിഫിക്കറ്റ്; റിലീസ് പ്രഖ്യാപിച്ചു

Entertainment Desk

രോഹിത് വി .എസ് ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘കള’ മാര്‍ച്ച് 25 ന് റിലീസ് ചെയ്യും. ധാരാളം വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’.
ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

Exit mobile version