Site icon CTV Online

പണ്ഡിത പ്രതിഭാ പുരസ്കാര ജേതാവ് മുക്കം ഉമർ ഫൈസിയെ ജന്മനാട് ആദരിച്ചു

Local News

റിയാദിലെ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ ഏർപ്പെടുത്തിയ നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം നേടിയ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ. ഉമർ ഫൈസി മുക്കത്തിനെ ജന്മനാട് ആദരിച്ചു. മുക്കം സി.ടി.വി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ദീർഘവീക്ഷണാടിസ്ഥാനത്തിലുള്ള നിലപാടുകൾ കൊണ്ടും സംഘടനാ പ്രവർത്തനങ്ങളിലെ ആർജവം കൊണ്ടും എന്നും വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് ഉമർ ഫൈസിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ സലാം ഫൈസി മുക്കം അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സമസ്ത പ്രവാസി സെൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എസ് മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി സുബൈർ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി അഷ്റഫ്, സംയുക്ത വ്യാപാരി കൂട്ടായ്മ പ്രതിനിധി കപ്യേടത്ത് ചന്ദ്രൻ, മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു, സമസ്ത മണ്ഡലം ജനറൽ സെക്രട്ടറി ഹുസൈൻ ഖാഖവി, സമസ്ത മണ്ഡലം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് മണ്ഡലം പ്രസിഡൻ്റ് മുത്തു അബ്ദുസലാം, ജനറൽ സെക്രട്ടറി സുബൈർ നെല്ലിക്കാപറമ്പ്, മദ്റസ മാനേജ്മെൻ്റ് റെയ്ഞ്ച് പ്രസിഡൻ്റ് മുനീർ മുസ്ലിയാർ, എസ്.കെ.ജെ.എം മുക്കം റെയ്ഞ്ച് സെക്രട്ടറി ഹുസൈൻ യമാനി, അംജദ്ഖാൻ റശീദി, ജവാഹിർ ഹുസൈൻ ഹാജി, നുഹുമാൻ കുമാരനെല്ലൂർ തുടങ്ങിവർ സംസാരിച്ചു. കെ. ഉമർ ഫൈസി മുക്കം മറുപടി പ്രസംഗം നടത്തി.

Exit mobile version