
Report: Rafeeq Thottumukkam
തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി എംഎൽഎ. കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ് മുംബൈയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത്. പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വൃക്തിയെ കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ഷാജി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, സ്പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ആരോപണത്തിന് ഇപ്പോൾ തയ്യാറാകുന്നില്ലെന്നും, ഇത്തരം ഭീഷണികൾ കൊണ്ട് താൻ എടുത്തിരിക്കുന്ന നിലപാടുകളിൽ നിന്നും പുറകോട്ട് പോകാൻ തയ്യാറല്ല എന്നും കെ.എം ഷാജി എംഎൽഎ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
