
Web Desk
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. മുംബൈ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ സ്ഥാപകന്‍ കൂടിയാണ് അനില്‍ ധര്‍കര്‍.
മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച അനില്‍ ധര്‍കര്‍ പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. 50 വര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തനത്തിനിടെ അദ്ദേഹത്തിന്റെ കോളങ്ങള്‍ പ്രമുഖ ഇന്ത്യന്‍-അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്രയുടെ ചരിത്രം പറയുന്ന ദ റൊമാന്‍സ് ഓഫ് സാള്‍ട്ട് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ദൂരദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു.
