Site icon CTV Online

ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവം; ബിജെപിക്കുള്ളിലും അതൃപ്തി

Report: Web Desk

ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവം ബിജെപിക്കുള്ളിലും അതൃപ്തി.പാലക്കാട് നഗരസഭക്ക് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിനു പിന്നിലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ തുടര്‍ ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷം വിവാദമായിരുന്നു. സംഭവത്തില്‍ ബിജെപിക്കകത്ത് തന്നെ അമര്‍ഷം മറനീക്കി പുറത്തുവരികയാണ്. മുനിസിപ്പാലിറ്റിക്ക് മുന്നിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ ചിത്രമെന്നും പ്രവര്‍ത്തകരുടെത് അപക്വമായ പെരുമാറ്റമെന്നും ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

Exit mobile version