Site icon CTV Online

ബലിപെരുന്നാള്‍ തിരക്കിനിടെ ഇറാഖിൽ ചാവേറാക്രമണം; 35 മരണം

Web Desk

ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 മരണം. അറുപതുപേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്.അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇരയായത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അബു ഹംസ അൽ–ഇറാഖി എന്ന ചാവേർ ആണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അറിയിച്ചത്.

Exit mobile version