Site icon CTV Online

ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

Web Desk

ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ഹൈക്കോടതി. ഇരട്ടു വോട്ടുകൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്ന വിഷയമായതിനാൽ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഒരാൾ വിലാസം മാറി പുതിയ വിലാസത്തിൽ വോട്ടു ചെയ്യുന്നതിന് അപേക്ഷ നൽകുമ്പോൾ പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്നു കോടതി തിരഞ്ഞെടുപ്പു കമ്മീഷനോടു ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നതു തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നു തിരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതു തടയുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ തുടർ നടപടികളും ഉണ്ടാകുമെന്നും കമ്മീഷ കോടതിയിൽ അറിയിച്ചു. അതേസമയം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നാളെ വരെ സമയം അനുവദിക്കണം എന്ന തിരഞ്ഞെടുപ്പു കമ്മീഷ ന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുന്നതിനു മാറ്റിവച്ചു.

Exit mobile version