Site icon CTV Online

”ഹാരിസിന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം”; ബന്ധുക്കൾ

Report: Web Desk

കോവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ച ഹാരിസിന്റെ മരണത്തിൽ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന ആവിശ്യവുമായി ബന്ധുക്കൾ.ഹാരിസിന്റെ അഞ്ചു സഹോദരിമാർ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും പരാതി നൽകും. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്നാണ് ബന്ധുക്കളുടെ പരാതിയിൽ ഉള്ളത്.

ഹാരിസ് മരണപ്പെട്ട സമയത്തു തന്നെ സംശയം തോന്നി ഇവർ സുപ്രണ്ടിനോട് പരാതി പറഞ്ഞിരുന്നു വെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. നഴ്സിംഗ് ഓഫീസറെ മാത്രം ഒഴിവാക്കിയിട്ട് കാര്യമില്ലെന്നും ആരൊക്കൊയാണ് ഉത്തരവാദികൾ അവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും മരണത്തിനു കാരണക്കാരായവരെ ചൂണ്ടിക്കാട്ടി പുറത്ത് ആക്കുന്നത് ശരിയല്ല. യഥാർത്ഥ പ്രതികളെ വെളിച്ചത്തുക്കൊണ്ടു വരണമെന്ന് സഹോദരികൾ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഹാരിസ് മരിക്കാനിടയായ കാരണമെന്ന് കാണിച്ചു ഇവർ മുൻപ് പരാതി നൽകിയിരുന്നു.

Exit mobile version