Site icon CTV Online

ഗ്രീൻ വാലി പബ്ലിക് സ്കൂൾ വെർസ്റ്റാലിയ വാർഷികാഘോഷം സമാപിച്ചു

WebDesk

മുക്കം :ഗ്രീൻവാലി പബ്ലിക് സ്കൂൾ വേർസറ്റാലിയ 2023 വാർഷിക ദിനാഘോഷം ഗംഭീര വിജയമായി
ഡിസേബിലിറ്റി റൈറ്സ് ആക്ടിവിസ്റ്റ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകളും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും ഓർമ്മപ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ
സർഗാത്മക കലാപ്രകടനങ്ങൾ കാണികളെ ഹഠാദാകർഷിച്ചു.
അധ്യാപക വിദ്യാർത്ഥിവ്യക്തിഗത മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു
കെജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
സ്കൂൾ പ്രിൻസിപ്പൽ അദ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ സ്കൂ ൾ ലീഡർ കൗകബ് സിദ്ധീഖ് സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളായ കെ സജ്ജാദ് , നാസിർ ബാലുശ്ശേരി , ഹുസൈൻ കാവനൂർ, അഡ്മിനിസ്റ്റേറ്റർ ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് ഡോ: മുബീൻ , ട്രഷറർ നൗഷാദ് സി. തുടങ്ങിയവർ സംബന്ധിച്ചു

Exit mobile version