Report: Web Desk
സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‍ദാനം ചെയ്തുള്ള തൊഴിൽ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിതാ നായരെന്ന് പരാതിക്കാരൻ പറഞ്ഞു . ബെവ്കോ, കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞ് താനടക്കമുള്ള മൂന്ന് പേരിൽ നിന്നായി 16 ലക്ഷം രൂപ വാങ്ങിയതെന്ന് പരാതിക്കാരനായ അരുൺ പറഞ്ഞു .പിൻവാതിൽനിയമനങ്ങളിലൂടെ കിട്ടുന്ന പണത്തിൻറെ ഒരു ശതമാനം തനിക്കാണെന്ന് സരിത പറഞ്ഞു. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് സരിത വിളിച്ചതെന്ന് അരുൺ പറഞ്ഞു.
