Site icon CTV Online

️വീണ്ടും റെക്കോഡ് കുറിച്ചു; സ്വര്‍ണവില 38,000 രൂപയിലേയ്ക്ക്

തുടര്‍ച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച് 37,400 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് പുറമെ, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുന്നതാണ് ഇന്ത്യയില്‍ വില പുതിയ ഉയരങ്ങളിലെത്താന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,900 ഡോളറിലാണ് ക്ലോസ് ചെയ്തതെങ്കിലും വെള്ളിയാഴ്ച 1,885.62 നിലവാരത്തിലെത്തി. കോവിഡ് വ്യാപനത്തിനിടയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം.

Exit mobile version