Report: Rafeeq thottumukam
നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം സംസ്ഥാന ഭരണ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് ശേഷം സെക്രട്ടറിയേറ്റിലേക്കും , സ്പിക്കറുടെ ഓഫിസിലേക്കുമാണ് അന്വേഷണം എത്തി നിൽക്കുന്നത്.സ്പിക്കറിൻ്റെ അഡിഷണൽ സെക്രട്ടറി കെ അയ്യപ്പ നോട്ഇന്ന് രാവിലെ 10 മണിക്ക് കസ്റ്റംസ് ഓഫിസിൽ ഹാജരാകാൻ കസ്റ്റംസ് നിർദേശം നൽകി.
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാനാണ് അയ്യപ്പ നോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. അസിസ്റ്റൻറ് പ്രോട്ടോക്കോൾ ഓഫിസറോടും ഇന്ന് ചോദ്യം ചെയ്യലിനായി എത്താൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യു എ ഇ കോൺസുലേറ്റിലെ ഡ്രൈവർമ്മരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിച്ച് വരുത്തിയിരുന്നു.സംസ്ഥാനത്തെ ഭരണ,നീയമനിർമ്മാണ കേന്ദ്രങ്ങളുടെ ഇടനാഴികളും , നയതന്ത്ര പരിരക്ഷ ഓഫീസുകളും വാഹനങ്ങളും കള്ളക്കടത്തിന് വേദിയായെന്ന് പ്രതികളുടെ രഹസൃ മൊഴി വ്യക്ക്തമാക്കുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു.ഇതിനിടെ വൻ സ്രാവുകളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യത്തിൽ ചില നിയമോപദേശത്തിനായി കാത്തിരിക്കുകയാണെന്ന് കസ്റ്റംസ് പറയുന്നു. നീയമസഭാ സമ്മേളനം ചേരാനിരിക്കുന്നതാണ് ആശയകുഴപ്പത്തിന് കാരണം. നോട്ടീസ് നൽകി വിളിച്ച് വരുത്തുന്നതിന് പ്രത്യേകമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പരിശോധിക്കുകയാണ് കസ്റ്റംസ് .
