Site icon CTV Online

വിമാനത്താവളത്തിൽ എത്താൻ വൈകിയത് ഫൈസലിന് തുണയായി

മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനു വിമാനത്തിൽ കയറാനാകാതിരുന്നത് ജീവ രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിനു തുണയായത്.വീസ കാലാവധി തീർന്നത് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്സൽ അറിയുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടു.

ഒരു വർഷം മുൻപാണ് അബുദാബിയിൽ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടിൽ വരാനിരുന്നതാണ്. കരിപ്പൂരിൽ അപകട വിവരം അറിഞ്ഞയുടനെ ബന്ധുക്കൾ അഫ്സലിനെ ഫോണിൽ ബന്ധപ്പെട്ടു.

Exit mobile version