
Local News
സമ്മതിദാനാവകാശം ഓരോ പൗരന്റെയും വിലപ്പെട്ട അവകാശമാണെന്നും ഓരോ പൗരനും വോട്ടെടുപ്പില്‍ പങ്കാളികളാവണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല ഭരണകൂടം മുക്കത്ത് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന് സ്വീപ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചു. നിയമസഭ സ്‌കീം ജില്ലാ കോഡിനേറ്റര്‍ ഷാഫി പുല്‍പ്പാറയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളിലെ അമ്പതോളം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവ അരങ്ങേറി. താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ നിസാമുദ്ദീന്‍ അരയാറ്റുമണ്ണില്‍, താഴെക്കോട് സ്‌പെഷന്‍ വില്ലേജ് ഓഫീസര്‍ അഗസ്റ്റിന്‍, സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
