Site icon CTV Online

ലോകേഷ് കനകരാജിന്റെ വിക്രമില്‍ ഫഹദ് ഫാസിലും

Entertainment Desk

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിക്രമില്‍ ഫഹദ് ഫാസിലും. ഫഹദ് തന്നെയാണ് താന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചത്.
ഫഹദ് നായകനായി അഭിനയിക്കുന്ന ജോജി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

Exit mobile version