Site icon CTV Online

കോഴിക്കോട്– കുവൈത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Web Desk

കുവൈത്തിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്. കാർഗോ വിഭാഗത്തിൽനിന്ന് അപകട സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിലും ജാഗ്രതാ സ്ഥിതി പ്രഖ്യാപിച്ചിരുന്നു.

Exit mobile version