
Report: News Desk
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പോളിങ് 57 ശതമാനം കടന്നു.ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ച കഴിയുമ്പോള്‍ പോളിങ് 50 ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 1.30 വരെയുള്ള കണക്കനുസരിച്ച് 57.14% ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്.
രാവിലെ മുതല്‍ ഇതുവരെ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. പിന്നില്‍ നില്‍ക്കുന്നത് തൃശൂര്‍ ജില്ലയാണ്.
ആകെ പോളിംഗ് ശതമാനം: 57.14%
വയനാട്- 57.54%
പാലക്കാട് – 55.73 %
തൃശൂർ – 54.65%
എറണാകുളം- 55.51 %
കോട്ടയം- 55.64%
