
Report: Web Desk
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒന്നരമണിക്കൂർ പിന്നിടുമ്പോൾ 7.92 ശതമാനം പോളിംഗ്. കണ്ണൂർ – 8.1, കോഴിക്കോട് – 7.75, മലപ്പുറം – 7.92, കാസർകോട് – 7.92എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ് നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിംഗ് തുടങ്ങാൻ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. വോട്ട് ചെയ്യാൻ ജനങ്ങളുടെ നീണ്ട നിര രാവിലെ തന്നെ ദൃശ്യമാണ്.
