Site icon CTV Online

ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കുമോ? രമേശ് ചെന്നിത്തലയോട് മന്ത്രി എ കെ ബാലൻ

Report: News Desk

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി എ കെ ബാലൻ. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടും ഇതേ ചോദ്യം. ഇല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പു പറയുമോ എന്നും മന്ത്രി ചോദിച്ചു.

എൽ ഡി എഫിനെതിരായ ആരോപണം ജനം പുശ്ചിച്ചു തള്ളുമെന്നും കേരള കോൺഗ്രസ് എൽ ഡി എഫിലെത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ജമ അത്തെ ബന്ധം മുസ്ലിം ലീഗ് അണികളിൽ തെറ്റായ സന്ദേശം നൽകും. ജമ അത്തെ ബന്ധം കോൺഗ്രസിനും മുസ്ലിം ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും. എൽ ഡി എഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാവും ഇത്. എൽ ഡി എഫ് വലിയ ഭൂരിപക്ഷം നേടും. മറിച്ചായാൽ സർക്കാർ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോൾ മറുപടി പറയാം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തിൽ എത്തുമോയെന്ന് പറയാനാവില്ല.

Exit mobile version