Site icon CTV Online

തെരെഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവും ലഹരിമരുന്നും തടയാന്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും

Report: News Desk

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന്  ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയില്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും രംഗത്ത്.

 രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളുമാണ്   പ്രവര്‍ത്തിക്കുന്നത്.  പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.  പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.  

ബന്ധപ്പെടേണ്ട നമ്പറുകള്‍-

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം –0495-2372927,  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് – 0495-2372927 9447178063, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് –0495-23757069496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് – 0495-23767629400069677,  എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര –0496-26104109400069679, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര –049625150829400069680, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി –049522144609446961496, എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് –04952422200,9400069683,  എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്-049527229919400069682, എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം –049528027669400069684, എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി – 049522244309400069685, എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ –049528558889400069686,  എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി-0495262441019400069687, എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി –049526508509400069688, എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര-049525167159400069689, എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം –049625561009400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ –049622027889400069692

Exit mobile version