Site icon CTV Online

അഞ്ചുവയസ്സുള്ള കുട്ടിയെ കൊണ്ട് മോട്ടോർസൈക്കിൾ ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിൻറെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Report: Rafeeq Thottumukkam

പെരിന്തൽമണ്ണ:-ഡിസംബർ 31ന് രാവിലെ മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലേക്കുള്ള നാഷണൽ ഹൈവേയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് മോട്ടോർ സൈക്കിളിൽ ചെറിയ കുട്ടിയെ മോട്ടോർ സൈക്കിൾ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് ഒരു വ്യക്തി കൊണ്ടുവന്നു നൽകുകയായിരുന്നു. തുടർന്ന് ജോയിൻറ് ആർടിഒ യുടെ നിർദ്ദേശപ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തൽസമയം വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുൽ മജീദ് ആയിരുന്നു എന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനം kL 53 F 785 എന്നും ബുള്ളറ്റ് മോട്ടോർസൈക്കിൾ ആണ് എന്നും ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ശുപാർശ സമർപ്പിച്ചു. അത് പ്രകാരം അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വാഹനത്തിൽ തത്സമയം ഉണ്ടായിരുന്നത് അദ്ദേഹത്തിൻറെ മകൻ ആയിരുന്നു എന്നും അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് അബ്ദുൽ മജീദിൻ്റേ ഡ്രൈവിംഗ് ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ സി യു മുജീബ് അറിയിച്ചു.

Exit mobile version