
Report; News Desk
കണ്ണൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ 13 ജില്ലകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല തരംഗം കേരളത്തിലുണ്ടാക്കുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് സ്കൂളിൽ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
