Site icon CTV Online

ആലുവ നഗരസഭയിൽ അർധരാത്രി മുതൽ കർഫ്യൂ

എറണാകുളം∙ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതൽ കര്‍ഫ്യൂ. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ വരുന്നത് . കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് സ്ഥിതി ഗുരുതരമാവുകയാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം. 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാവുകയും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി.

ഏലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാക്കി . കീഴ്മാട് ക്ലസ്റ്ററില്‍ നിന്ന് പതിനൊന്നും ആലുവ ക്ലസ്റ്ററില്‍ പന്ത്രണ്ടും പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.കടല്‍ക്ഷോഭവും രൂക്ഷമായ ചെല്ലാനം ക്ലസ്റ്ററില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് നാലു പേര്‍ക്കാണ്. ചെല്ലാനത്ത് തയാറാക്കിയ ഫസ്റ്റ്്ലൈന്‍ ട്രീറ്റ്്മെന്റ് സെന്റര്‍ പൂര്‍ണസജ്ജമാണ്. 50 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ചെല്ലാനത്ത് പ്രത്യേക കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ ജില്ല കലക്ടറോട് നിര്‍ദശിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ രൂക്ഷമായ സാഹചര്യം നേരിടുന്ന കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കാനും ആവശ്യമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുമാണ് നിര്‍ദേശം.

Exit mobile version