Site icon CTV Online

‘അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ?’ കെഎം അഭിജിത്ത് വിഷയത്തില്‍ പരിഹാസവുമായി മുഹമ്മദ് റിയാസ്

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവം വിവാദമാകുമ്പോള്‍ പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്. കോൺഗ്രസ്സിന്റെ പോഷക സംഘടനയായ കെഎസ്‍യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ എന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തുവെന്ന് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമല്ലേ ഇതിൽ പ്രധാന പ്രതിയെന്നും ഇപ്പോൾ ഒരു സംഭവം കയ്യോടെ പിടികൂടിയെന്നും റിയാസ് കുറിക്കുന്നു. കെഎസ്‍യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? എംപിമാരുടേയും എംഎൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നതെന്നും റിയാസ് ചോദിക്കുന്നു.

Exit mobile version