Site icon CTV Online

സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാൻ നിർദ്ദേശം

Report: Web Desk

കൊല്ലത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൊറ്റങ്കര പഞ്ചായത്തിൽ പ്രിസൈഡിങ് ഓഫീസർ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പരാതിയും തൽകി. കോളശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയർന്നത്. തെളിവായി ചിത്രവും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് പ്രതിഷേധത്തെ തുടർന്ന് മാസ്ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയടക്കം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കളക്ടർ ഇടപെട്ട് നടപടിയെടുത്തത്.

Exit mobile version