Site icon CTV Online

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് മുഖ്യമന്ത്രി തന്നെയാണ്.എനിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണ്. എന്‍റെ സമ്പ‍ർക്കത്തിൽ വന്ന എല്ലാ സ്നേഹിതരോടും ഉടൻ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനുമായി വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടൻ തന്നെ ക്വാറന്‍റീനിൽ പോകണമെന്നും അപേക്ഷിക്കുന്നു”, എന്ന് ട്വിറ്ററിൽ കുറിച്ചു .

Exit mobile version