Site icon CTV Online

രാജ്യത്ത്‌ ആദ്യഘട്ട വാക്സിൻ ഫെബ്രുവരിയിൽ

Report: Web Desk

ഫെബ്രുവരിയോടെ രാജ്യത്ത്‌ ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണത്തിനെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്.ആരോഗ്യപ്രവർത്തകർക്കുംപ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകുക.ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ട് ഡോസ് മരുന്നിന് പരമാവതി 1000രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം വ്യക്തമാക്കി.
അതേ സമയം, രാജ്യത്ത്‌ കോവിഡ് ബാധിച്ചവരുടെ എണ്ണം 90ലക്ഷമായി.ഇന്ത്യയിൽ കോവിഡ് സ്ഥിതീകരിച്ച് പത്ത് മാസമാകുമ്പോഴാണ് രോഗം ബാധിച്ചവരുടെ എണ്ണം 90ലക്ഷത്തിൽ എത്തുന്നത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 84ലക്ഷം കടന്നു.

Exit mobile version