Site icon CTV Online

കോവിഡ് അതിജീവന പാഠവവുമായി ഒരധ്യാപകൻ

Report: News Desk

കൊടുവള്ളി: കൊടുവള്ളിയിൽ ഗുരുകുലം പാരലൽ കോളജ് നടത്തിവരികയായിരുന്ന മാനിപുരം കാവിൽ കെ.ഷാജി കോവിഡ് മഹാമാരി സമയത്ത് തളർന്നു പോവാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ഒരുമടിയും കൂടാതെ തന്റെ വീട്ടുമുറ്റത്ത് ഒരു കടയൊരുക്കിയിരിക്കുകയാണ്.കോവിഡിന്റെ വരവോടെ പാരലൽ കോളജ് അടച്ചിടേണ്ടി വന്നെങ്കിലും കോളജിന്റെ ഉടമയും അധ്യാപകനുമായ ഷാജി പതറിയില്ല.

‘എഴുത്തുപുര’ എന്ന സ്വന്തം വീടിന്റെ കാർ പോർച്ചിൽ ഒരു കട തുടങ്ങി. കടയിലെ തട്ടുകൾ ഒരുക്കാൻ കോളജിൽ നിന്നും ബെഞ്ചും ഡെസ്കും കസേരയുമൊക്കെ കൊണ്ടുവന്നു. തുണിത്തരങ്ങളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം ന്യായവിലയ്ക്ക് വിൽക്കുന്ന വീട്ടിലെ ആ കടയ്ക്ക് നാട്ടുകാരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു. ഇപ്പോൾ കട വിപുലീകരിച്ചു. കുടുംബശ്രീ ഉൽപന്നങ്ങൾക്കും ഭിന്നശേഷിക്കാർ നിർമിച്ച ഉൽപന്നങ്ങൾക്കും കടയിൽ പ്രത്യേക സ്ഥലം മാറ്റിവച്ചതോടെ സാമൂഹിക പ്രതിബദ്ധതയും തെളിഞ്ഞുനിൽക്കുന്നു. ഷാജിയുടെ ഭാര്യ ജിഷയുടെ പേരിൽ കുടുംബശ്രീ സംരംഭമായാണ് കട റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Exit mobile version