Site icon CTV Online

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ; കൂടുതൽ മലപ്പുറത്ത്

Web Desk

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ . ഇവിടങ്ങളില്‍ പ്രതിവാര രോഗവ്യാപനത്തോത് എട്ടിനു മുകളിലാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍. 171 വാര്‍ഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാര്‍ഡുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഇടുക്കി ജില്ലയില്‍ ഒരിടത്തും നിയന്ത്രണമില്ല.ബുധനാഴ്ച വൈകിട്ടാണു തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്കു പുറത്തുവിടുന്നത്. 85 തദ്ദേശ സ്ഥാപനങ്ങളിലെ 566 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപെടുത്തിയിരിക്കുന്നത്. തൃശൂരിൽ 85 വാർഡുകളിലാണു കടുത്ത നിയന്ത്രണമുള്ളത്. എറണാകുളത്ത് 51 ഇടങ്ങളിലും നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആറു വീതം വാ‍ർഡുകളിലാണു നിയന്ത്രണമുള്ളത്.

Exit mobile version