
Report: Web Desk
കോഴിക്കോട്:മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് പറഞ്ഞു.
