Site icon CTV Online

‘ജാഗ്രത മുഖ്യം; ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത ഉയർത്തും;മന്ത്രി തോമസ് ഐസക്

കൊവിഡ് മുക്തി നേടി മന്ത്രി തോമസ് ഐസക് ആശുപത്രി വിട്ടു. ഇനി ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. പത്ത് ദിവസം കൊണ്ടാണ് മന്ത്രിക്ക് രോഗം ഭേദമായത്. മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

”ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തുമെന്നത് അനുഭവമാണെന്ന് മന്ത്രി പറഞ്ഞു. അതീവ ജാഗ്രത പാലിക്കണമെന്നതാണ് താൻ പഠിച്ച കാര്യം. മുഖ്യമന്ത്രി പറഞ്ഞതുപോലെ മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും അകലം പാലിക്കുകയും വേണം. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരും. അത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്യാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് പൊലീസ് രാജല്ല. അത്യാവശ്യത്തിനുള്ള നടപടികൾ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version