10 ലക്ഷം കടന്ന് കൊവിഡ് ബാധിതർ, രാജ്യം അതീവ ഗുരുതരാവസ്ഥയിൽ

രാജ്യത്ത് കൊവിഡ് കൂടിവരുകയാണ് . കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു.10,03,832 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിൽ 34,956 പേർക്ക് രോഗം ബാധിക്കുകയും 687 പേർ മരണമടയുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്താൻ എടുത്തത് 20 ദിവസം മാത്രമായിരുന്നു .രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിലേക്കാണ് പോവുന്നത് . പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.

error: Content is protected !!