Site icon CTV Online

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അർബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിക്കെ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിൻ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സുലു അർബുദ രോഗിയായിരുന്നു.

Exit mobile version