സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ്(71 ) മരിച്ചത് . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അബ്ദുള് സലാമിനെ ജൂലൈ 6നാണ് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല.

error: Content is protected !!
%d