
Report: News Desk
കൊയിലാണ്ടി :കോവിഡ് പ്രതിസന്ധിക്കാലത്ത് കേബിൾ ടിവി,ഇൻ്റർനെറ്റ് മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികളും സാധ്യതകളും ഭാവി പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തലങ്ങളിൽ കൺവൻഷൻ നടത്തുന്നത്. കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെറുകിട കേബിൾ ടിവി സംരംഭകർ ഏത് കോർപ്പറേറ്റുകളോടും ഏറ്റുമുട്ടാൻ ജനകീയ പിന്തുണയോടെ ശക്തി നേടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻ്റ് പി അഫ്സൽ പതാക ഉയർത്തി കൺവൻഷന് തുടക്കം കുറിച്ചു .കേബിൾ ടിവി മേഖലയിലെ പുതിയ പ്രവർത്തന പദ്ധതി, റിപ്പോർട്ടുകൾ, സംഘടനാ നേതാക്കളായ കെ രാജ് മോഹൻ,കെ ഗോവിന്ദൻ, എം മൻസൂർ എന്നിവർ അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ സംസ്ഥാന കന്മറ്റിയംഗം എ.സി.നിസാർബാബു, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യനാഥ് ,ടി . വാസുദേവൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ രണ്ടാമത്തെ കൺവൻഷൻ നാളെ താമരശ്ശേരിയിൽ വെച്ച് നടക്കും.
