
Web Desk
കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.
കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 24 ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.
