Site icon CTV Online

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പോസ്റ്ററിൽ നിറഞ്ഞ് ധർമജനും പ്രവീണും

Report: Web Desk

കോഴിക്കോട്: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു . ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന ധർമജന് വോട്ട് തേടി ഒഐസിസി റിയാദ് കമ്മിറ്റിയുടെ പേരിൽ കോക്കല്ലൂരിൽ ബോർഡ് സ്ഥാപിച്ചു. കൈപ്പത്തി ചിഹ്നത്തിലാണു വോട്ടഭ്യർഥന. സമൂഹമാധ്യമങ്ങളിലും പോസ്റ്റർ പ്രചാരണം നടക്കുന്നുണ്ട്.

അതോടൊപ്പം നാദാപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ ചുവരെഴുത്തും ബോർഡുകളും വന്നു തുടങ്ങി. വരിക്കോളി ഒൻപതു കണ്ടത്തിലാണ് പ്രവീണിനു വേണ്ടി ആദ്യത്തെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. മുൻ സിപിഎം പ്രവർത്തകനും ഇപ്പോൾ‌ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റുമായ വരിക്കോളിയിലെ സി.എം. രാജനാണ് പ്രവീണിനു വേണ്ടി ആദ്യത്തെ ചുവരെഴുത്തു നടത്തിയത്.

Exit mobile version