Site icon CTV Online

GST ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി

Local News

സി.ഐ ടി .യു കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി യൂണിയൻ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആഭരണ നിർമാണ തൊഴിലാളി യൂണിയൻ മുക്കം യൂണിറ്റ് കമ്മറ്റി, മുക്കം പോസ്റ്റ്‌ ഓഫീസിനുമുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് ഉദ്ഘാടനം ചെയ്തു. ബിനു അധ്യക്ഷത വഹിച്ചു. സജീവ്, ദേവൻ, രാമചന്ദ്രൻ, സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് , വിജീഷ് ,എന്നിവർ സംസാരിച്ചു.

Exit mobile version