Site icon CTV Online

47 ചൈനീസ് ആപ്പുകൾ നിരോധിച്ചു

കേന്ദ്ര സർക്കാർ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ക്ലോൺപതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. വ്യക്തി വിവരങ്ങൾ ചോർത്തുന്നതും ദേശീയ സുരക്ഷക്ക് വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർ‍ട്ട്.

പബ്ജിക്ക് പുറമേ ലുഡോ വേൾഡ്,സിലി, 141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയുമാണ് നിരോധന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട് .ഇന്ത്യയിൽ ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് . ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകളുടെ ഉപഭോക്താക്കളാണ്.ചൈനീസ് നിക്ഷേപമുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളും കേന്ദ്രസർക്കാരിന്റെ നീരീക്ഷണത്തിലാണ്. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.

Exit mobile version