
Report: Web Desk
വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിൽ എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍.നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു. പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ മാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ 85 ലേറെ പരാതികളിലാണ് പൊലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.
