
Local News
കേരളത്തിൽ ഇത്തവണ ഭരണതുടർച്ച ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് പറഞ്ഞു. കൊടിയത്തൂരിൽ ഇടത് മുന്നണി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേരളം ഭ്രാന്താലയം എന്ന അവസ്ഥയിൽ നിന്നും മതനിരപേക്ഷ കേരളം എന്ന അവസ്ഥയിലേക്ക് മാറി . വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇത്രയും വലിയ ഒരു മാറ്റമുണ്ടാക്കാനായത് വലിയ നേട്ടമാണന്നും അദ്ധേഹം പറഞ്ഞു. ഭ്രാന്താലയത്തിൽ നിന്നും മതനിരപേക്ഷതയുടെ ഈറ്റില്ലം എന്ന അർത്ഥത്തിലേക്ക് കേരളം മാറി.അതും ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ സ്വാധീനം കൊണ്ടാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് അസമത്വമാണ് .പണക്കാർ കൂടുതൽ പണക്കാർ ആവുകയും പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ ആവുകയും ചെയ്യുന്നു.ഇത് ബിജെപിയുടെയും യുഡിഎഫിന്റെയുംനയങ്ങളുടെ ഫലമായി ഉണ്ടായതാണ്.എന്നാൽ പ്രളയ സമയത്തും കോവിഡ് സമയത്തും ഒരു വീട്ടിൽ പോലും പട്ടിണി ഇല്ലാത്ത അവസ്ഥയിലേക്ക് കേരളം മാറി. അത് കൊണ്ട് തന്നെരാജ്യത്തെ പാവപ്പെട്ട മനുഷ്യരുടെ പ്രതീക്ഷ കൂടിയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിൻറെ പുതിയ ഒരു വിദ്യാഭ്യാസനയമാണ് ന്യൂ എജ്യുക്കേഷൻ പോളിസി.ഏറ്റവും അപകടകരമായ ഈ നയംഒരു സമൂഹത്തെ മൊത്തം വർഗീയ വൽക്കരിക്കാൻ വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുകയാണ്. മതനിരപേക്ഷ മനസ്സുള്ള മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ഈ നയത്തെഎതിർക്കണമെന്നും.ഈ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരത്തിന് എതിരാണനും മന്ത്രി പറഞ്ഞു.
ചടങ്ങിൽവി. വസീഫ് അധ്യക്ഷനായി. ജോര്‍ജ് എം തോമസ് എം.എല്‍.എ, ജോളി ജോസഫ്, സിടിസി അബ്ദുള്ള, സത്താര്‍ കൊളക്കാടന്‍, കെ.പി ചന്ദ്രന്‍, സി.ടി ഗഫൂര്‍, ഷംസുദ്ദീൻ കുന്നത് എന്നിവര്‍ സംസാരിച്ചു.
