Site icon CTV Online

ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു

Report: News Desk

കോഴിക്കോട്:കോടഞ്ചേരി ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു.ബൂത്തിലേക്ക് വരുന്ന വഴിയാണ് സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തിയത്. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version