Site icon CTV Online

ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍!

Report: Web Desk

സംസ്ഥാനത്ത് പ്രബലമായ രണ്ട് മുന്നണികൾ ഇടതും വലതു പിന്നെ ആർ സ് സ് ബി ജെ പി നയിക്കുന്ന എൻ ഡി എ യും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.ഭരണപക്ഷം നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലെ വീഴ്ചയും പ്രതിപക്ഷത്തിൻ്റെ ഇടപെടലുകളിലെ കാര്യക്ഷമതയൊക്കെ പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് പൊതു രീതി. ഭരണപക്ഷം അത് ചെയ്യുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിൻ്റെ സ്ഥിതി അൽപം വ്യത്യാസമാണ്. ഭരണപക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെക്കാൾ ഉപരി ഒരു ദയനീയ രോദനമാണ് ഇത്തവണ ഇതുവരെയും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

തീരുമാനം അന്തിമഘട്ടത്തിൽ അല്ലാതെ നില്‍ക്കുന്ന സാഹചര്യത്തിൽ , കെ പി സി സി അധ്യക്ഷൻ സുധാകരൻ മുതൽ പ്രതിപക്ഷ എംപിമാരും എം എൽ എ മാരും ഇത്തവണ കേരളത്തിൽ ഭരണം കിട്ടിയി ല്ലെങ്കിൽ കോൺഗ്രസ് ക്യാമ്പ് അടപടലം ബിജെപിയാവുമെന്നും പറഞ്ഞു.

Exit mobile version