Site icon CTV Online

മികച്ച പഞ്ചായത്തിനുള്ള പുരസ്ക്കാരം ‘; ചാത്തമംഗലം പഞ്ചായത്തിന്

മുക്കം: മികച്ച പഞ്ചായത്തിനുള്ള ഉപഹാരം ചാത്തമംഗലം പഞ്ചായത്തിന് ലഭിച്ചു.തിരുവനന്തപുരത്ത് വച്ച് നടന്ന ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ ജനറൽബോഡിയോഗത്തിൽ വെച്ചാണ് പുരസ്കാരം ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ പ്രശംസാ പത്രവും മൊമെന്റോയും ഏറ്റുവാങ്ങി.

മാലിന്യ സംസ്കരണം, ഡിജി കേരള, ആയുർവേദ ആശുപത്രിക്കുള്ള കേന്ദ്ര അംഗീകാരം തുടങ്ങിയവയിലുള്ള മികവ് മുൻനിർത്തിയാണ് ചാത്തമംഗലം പഞ്ചായത്തിനെ ബ്ലോക്കിലെ മികച്ച പഞ്ചായത്തായി അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

Exit mobile version