Site icon CTV Online

അത്യപൂർവ കാഴ്ച ;കടക്കൽ തന്നെ വാഴ കുലച്ചു

Local News

സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ വാഴ കൂമ്പിലല്ല, കടക്കൽ തന്നെയാണ് കുലച്ചത്. ഇതാണ് കാഴ്ചക്കാർക്ക് ഏറെ കൗതുകകരമാകുന്നതും.
അഗസ്ത്യമുഴി തൊണ്ടിമ്മൽ റോഡരികിലെ പറമ്പിലാണ് ഇങ്ങനെ വാഴ അത്യപൂർവമായ രീതിയിൽ കുലച്ചത്. റോഡരികിൽ ആയതുകൊണ്ട് തന്നെ ഈ കൗതുക കാഴ്ച നിരവധി പേരെയാണ് ആകർഷിക്കുന്നത്. കുലച്ച വാഴക്കൂമ്പിൽ തേൻ നുകരാൻ തേനീച്ചകളും മറ്റു പ്രാണികളും എത്തുന്നതും മനോഹര കാഴ്ചയാണ്. വാഴക്കൂമ്പിൽ നിന്നും തേൻ നുകരാൻ എത്തുന്ന അണ്ണാറക്കണ്ണൻമാർക്കും ഇനി വാഴയുടെ മുകളിൽ കയറാതെ തന്നെ ജോലി എളുപ്പമാകും.കാഴ്ചകാണാൻ എത്തുന്നവരെല്ലാം പ്രകൃതിയുടെ ഈ വികൃതി കാണുക മാത്രമല്ല ഒരു സെൽഫി എടുക്കാനും മറക്കുന്നില്ല. നേരത്തെ ഇത്തരത്തിൽ വാഴക്കുല കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി കുലച്ചത് ഇതുവരെ കണ്ടിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

Exit mobile version