Site icon CTV Online

സ്ഥാനാർഥിയെ തീരുമാനിച്ചത് കേന്ദ്രം ; ബാലശങ്കറിന് സംസ്ഥാന രാഷ്ട്രീയത്തിൽ റോളില്ല

Web Desk

ചെങ്ങന്നൂരിൽ സിപിഎം – ബിജെപി ഡീലെന്ന ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി ബിജെപി. ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരികപ്രകടനം മാത്രമാണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ബാലശങ്കറിന് ഒരു റോളുമില്ല. അദ്ദേഹം പ്രതിക്കൂട്ടിലാക്കിയത് പ്രധാനമന്ത്രിയെയും ബിജെപി നേതൃത്വത്തെയുമാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, ആര്‍. ബാലശങ്കറിന്‍റെ സിപിഎം – ബിജെപി ഡീല്‍ ആരോപണം ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും തള്ളി. കോന്നി, ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഒന്നാം സ്ഥാനത്തു വരാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം. ബാലശങ്കറിന്‍റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്നും സജി ചെറിയാന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

Exit mobile version