Site icon CTV Online

മുക്കുപണ്ടം പണയ തട്ടിപ്പ്; കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുകുന്നത്തിനെതിരെ കേസെടുത്തു

Local News

കഴിഞ്ഞദിവസം മുക്കുപണ്ടം പണയം വെക്കാനായി പെരുവണ്ണ സർവീസ് സഹകരണ ബാങ്കിൽ എത്തി പിടിയിലായ കൊടിയത്തൂർ നെല്ലിക്കാപറമ്പ് മാട്ടു മുറിക്കൽ സന്തോഷ് കുമാർ ,മാട്ടു മുറിക്കൽ വിഷ്ണു എന്നിവരുടെ പേരിൽ കൂടുതൽ കേസുകൾ.കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്നും 27 ലക്ഷത്തി അറുപതിനായിരം രൂപയുടെയും കോഴിക്കോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുക്കം ശാഖയിൽ നിന്നും ഏഴു ലക്ഷത്തി 30000 രൂപയുടെയും മുക്കുപണ്ടം പണയം വെച്ച് തട്ടിയതായാണ് പരാതി.കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയയുടെ പരാതിയിലാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ മുക്കം പോലീസ് കേസെടുത്തത്.

കോൺഗ്രസിൽ ഉണ്ടായ ധാരണപ്രകാരം ഒരാഴ്ച മുമ്പാണ് വൈസ് പ്രസിഡണ്ട് ആയി ചുമതലയേറ്റത്.
വർ മറ്റ് ബാങ്കുകളിൽ ഇത്തരത്തിൽ സ്വർണം പ്രണയം വെച്ചിട്ടുണ്ടോ എന്ന്
ബാങ്ക് അധികൃതരും പോലീസും അന്വേഷണം നടത്തിവരികയാണ്. തട്ടിപ്പിൽ പ്രതിഷേധിച്ച് ഗ്രാമീൺ ബാങ്കിനു മുന്നിലും കൊടിയത്തൂർ ഗ്രാമപഞ്ചായത്തോഫീസിന് മുന്നിലും സി.പി.ഐ.എം പ്രതിഷേധിച്ചു.പണം വാങ്ങി ആരെയെങ്കിലും സംരക്ഷിക്കാൻ ബാങ്ക് നടപടി സ്വീകരിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ബാങ്കിന് മുന്നിലെ പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി.

വൈസ് പ്രസിഡണ്ട് ഉടൻ രാജിവെക്കണമെന്നും ഇതിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും, ഇതിന് പിന്നിൽ വൻ സംഘങ്ങൾ ഉണ്ടെന്നും സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് പറഞ്ഞു. ഇങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവർ ഉപയോഗിച്ചതെന്ന് സിപിഐ എം ആരോപിച്ചു. നേരത്തെ പിടിയിലായ സന്തോഷ് കുമാറും , വിഷ്ണുവും പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ്.

Exit mobile version