Site icon CTV Online

ബാബരി മസ്ജിദ് കേസ് ;വിധി അപമാനകാരമെന്നു യെച്ചൂരി

പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണ് എന്ന്സി പിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.

വിധി പ്രസ്ഥാവത്തിലൂടെ ബാബറി മസ്ജിദ് സ്വയം തകര്‍ന്ന് വീണതാണെന്നാണോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി.

വിധിവന്ന ശേഷം ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചത്. ബാബരി മസ്ജിദ് തകർത്തതിന് തെളിവുകളില്ലെന്ന് കണ്ടെത്തി കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

മാത്രമല്ല പ്രതിചേര്‍ക്കപ്പെട്ടവര്‍ സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിന് ഇത് അപമാനകരമാണെന്നും യെച്ചൂരി ട്വിറ്റര്‍ ഹാന്റിലില്‍ പ്രതികരിച്ചു.

Exit mobile version