Site icon CTV Online

മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട്, തകര്‍ന്ന് ഒരാള്‍ മരിച്ചു;മൂന്ന് പേര്‍ രക്ഷപ്പെട്ടു

കൊല്ലം:അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്.ബോട്ടുടമ അശോകനെയാണ് കാണാതായത്.

ഇന്ന് രാവിലെയാണ് സംഭവം. കടല്‍ക്ഷോഭം കണക്കിലെടുത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Exit mobile version